ഭയന്നീടായ്കെന്‍ കുഞ്ഞേ രാത്രിയെ …

ഭയന്നീടായ്കെന്‍കുഞ്ഞേ രാത്രിയെ …

– സി. ആര്‍. പരമേശ്വരന്‍

ഇപ്പോള്‍ ഒഴിവു സമയങ്ങളില്‍ ടിന്റു മോന് വേണ്ടി ഇന്ഗ്ലിഷ് ബാലകവിതകള്‍ തര്‍ജമ ചെയ്യുകയാണ്.അവയിലൊന്ന്,Ruskin bond -ന്റെ ‘don’t be afraid of the

dark ‘ സ്വതന്ത്രതര്‍ജമയായി :

ഭയന്നീടായ്കെന്‍ കുഞ്ഞേ

രാത്രിയെ,പാവം ഭൂമി-

ക്കൊന്നു വിശ്രമിക്കണ്ടേ

പകല്‍ തീര്‍ന്നതിന്‍ ശേഷം .

കോപിഷ്ഠന്‍ സൂര്യന്‍,പക്ഷെ –

യത് പോലല്ലീ നിലാ-

വെളിച്ചം ,താരങ്ങളും

എന്നെന്നും തിളങ്ങുവോര്‍ .

കൂട്ടുകൂടുക പൊന്നെ

രാത്രിയോട്‌ നീ ,യൊന്നും

പേടിക്കാനില്ല ,വിടൂ

ചിന്തയെയകലത്തു-

മടുത്തും വസിക്കുന്ന

തോഴരിലേക്കും ,പിന്നെ

നല്കിനാക്കളിലെക്കും

സഞ്ചരിക്കുവാന്‍ മാത്രം.

നമ്മുടെ കുഴപ്പങ്ങള്‍

ശമിക്കില്ലെന്നേ തോന്നും

പകല്‍ വേളയില്‍ ,എന്നാല്‍

രാത്രി വന്നണയുമ്പോള്‍ ,

ആ രാത്രി യാമം തോറും

വളര്‍ന്നീടുമ്പോള്‍ ,ലോക –

മാകവേയവാച്യമം

ശാന്തിയെ അറിയുന്നു .

Advertisements

2 Responses to “ഭയന്നീടായ്കെന്‍ കുഞ്ഞേ രാത്രിയെ …”


  1. 2 sabukattukkal ഒക്ടോബര്‍ 22, 2010 -ല്‍ 4:57 pm

    പ്രിയ സി ആര്‍ ,

    വൈകിയാണ് കവിത കണ്ടത്

    ചെറിയ വലിയ കവിത .തര്‍ജമ .

    താങ്കള്‍ കവിയാണ്‌ കേട്ടോ

    അത് ‘പ്രകൃതി നിയമവും’ആണല്ലോ?

    നന്ദി .


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )





%d bloggers like this: