അപൂര്‍ണ്ണം


അപൂര്‍ണ്ണം

– ബാ‍ലചന്ദ്രന്‍ ചുള്ളിക്കാട്

അമ്പലത്തില്‍ ‌പ്രദക്ഷിണം വയ്ക്കെ
എന്റെ നേര്‍ക്കൊന്നു നോക്കിയില്ലേ നീ?

ഉജ്ജ്വലമാ മുഹൂര്‍ത്തത്തെ ഭൂമി
എത്രവട്ടം പ്രദക്ഷിണം വച്ചു!
ഇത്രനാളൊഴുകീട്ടുമെന്റെ രക്തം
എത്തിയില്ല നിന്റെ  പ്രേമസമുദ്രം.

നിന്റെ കണ്ണില്‍ ‌നിന്നും പുറപ്പെട്ട
കാന്തവീചിയെന്റെ ജീവനെത്തേടി
അന്തഹീനപ്രപഞ്ചത്തിലൂടെ
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു!

4 Responses to “അപൂര്‍ണ്ണം”


  1. 2 പ്രമോദ്.കെ.എം സെപ്റ്റംബര്‍ 12, 2010 -ല്‍ 3:45 pm

    5,6,8 വരികളില്‍ ‘ന്‍ ‘ നു പകരം ‘ന്റെ’ ആയതാണോ?

  2. 3 shainindrajith സെപ്റ്റംബര്‍ 14, 2010 -ല്‍ 8:57 pm

    വരി കീറി പരിശോധിക്കാതെ…..

  3. 4 പ്രമോദ്.കെ.എം സെപ്റ്റംബര്‍ 17, 2010 -ല്‍ 2:35 pm

    കവിത, വരിയല്ലാതെ പിന്നെ എന്തോന്ന് കീറി പരിശോധിക്കണം?:)


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: