നന്നായിട്ടുണ്ടെടാ ചങ്ങായീ…

നന്നായിട്ടുണ്ടെടാ ചങ്ങായീ…
– വിജയ് ജോസ്

ഡുണ്ടു ഡുണ്ടുടുടു ഡുണ്ടു ഡുണ്ടുടുടു … വടക്കന്‍ മലബാറിലെ മനശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലെ ഇണപിരിയാത്ത അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്നു വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്. പ്രകാശന്‍ (നിവിന്‍ പൊളി), പുരുഷു (ഭഗവത് മാനുവല്‍), പ്രവീണ്‍ (ഹരികൃഷ്ണന്‍), കുട്ടു (അജു വര്ഘീസ്) എന്നീ പുതുമുഖങ്ങളാണ് മലര്‍വാടിയിലെ പിള്ളേര്‍. ജോലിയും വേലയുമില്ലാതെ അത്യാവശ്യം രാഷ്ട്രീയവും അടിപിടിയും കലാവാസനയുമായി കറങ്ങി നടക്കുന്ന ഈ തെമ്മാടികളുടെ ഉപദേശിയും, വഴികാട്ടിയുമായി ചായക്കടക്കാരന്‍ കുമാരേട്ടന്‍ (നെടുമുടി വേണു).

കഥ പറയുവാനാനെങ്കില്‍ തുടങ്ങുന്നതിലും മുന്‍പേ തീരും. മീശപിരിയില്ല, കൂളിംഗ് ഗ്ലാസ്സും, റോള്‍സ് റോയ്സുമില്ല, കുടിപകയില്ല, ഉത്സവത്തില്‍ ആന ഇടയുന്നില്ല, കത്തികുത്തും ബലാത്സംഗവും കുളിസീനുമില്ല (വെങ്ങറ ശ്രീജിത്ത്‌ ക്ഷമിക്കുക). ജീവിതം ഒരു തമാശയായി, ആഘോഷമായി മുന്നോട്ടു നീങ്ങുന്നതിനിടയില്‍, പെട്ടെന്ന് മുകളിലുള്ളവന്‍ എണീം പാമ്പും കളിക്കുന്നു. അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുടെ തുടക്കം, പ്രശ്നങ്ങള്‍, കടമകള്‍, ഉത്തരവാദിത്തങ്ങള്‍, സൌഹൃദത്തില്‍ ഉലച്ചിലുകള്‍, ചില നഷ്ടങ്ങള്‍. ഇതെല്ലാം കടന്നുപോവുന്നതിനിടയിലും അവര്‍ സന്തോഷം കണ്ടെത്തുന്നു, തമാശകള്‍ പറയുന്നു, ചിരിക്കുന്നു. ആര്‍ഭാടങ്ങളും കണ്കെട്ട് വിദ്യകളുമില്ലാതെ വളരെ രസകരമായി കഥ പറയാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

സിനിമയുടെ പ്രത്യേകത അതിലുള്ള മണ്ണിന്‍റെ മണമാണ്, മലയാളത്തിന്റെ മണം. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ മത്സരിച്ചു അനുകരിക്കപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും സത്യമുള്ള കഥകള്‍ വിളയുന്നുന്ടെന്നു ചിത്രം ഓര്‍മ്മിപ്പിക്കുന്നു. പി സുകുമാര്‍ അല്ലാതെ മറ്റാരെങ്കിലുമായിരുന്നു ക്യാമറയ്ക്ക് പിന്നിലെങ്കില്‍, ഒരു പക്ഷെ ഈ ചിത്രത്തിന് ഇത്ര മലയാളതനിമ പുലര്‍ത്താന്‍ കഴിയുമോ എന്നാ കാര്യം സംശയമാണ്. മനസ്സില്‍ കൊള്ളിച്ച ചായാഗ്രാഹണം.

നമ്മുടെ ജീവിതത്തോടു ബന്ധപെട്ടു കിടക്കുന്ന പല സന്ദര്‍ഭങ്ങളും സിനിമയില്‍ കാണാം. “ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്” കോമഡികളല്ല, സന്ദര്ഭത്തിനനുസ്രിതമായ Slapstick തമാശകള്‍. പുതുമുഖ നായകന്മാര്‍ പക്വതയോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. നെടുമുടി വേണു , ജഗതി, സലിം കുമാര്‍, (വീണ്ടും) സുരാജ്, കോട്ടയം നസീര്‍, തുടങ്ങിയവരും, ഉള്ള ജോലിയില്‍ മിടുക്ക് കാട്ടി. നായിക ഗീതു- (മാളവിക വെല്‍സ്) വിനെ പറ്റി പറയാന്‍ കുറ്റമോ, ഗുണമോ ഇല്ല. പക്ഷെ കഥയ്ക്ക്‌ ദ്രോഹം ചെയ്തില്ല, അത് തന്നെ ധാരാളം.

ചില ലോജിക്കല്‍ മിസ്റ്റെക്സ് അങ്ങുമിങ്ങും മുഴച്ചു നില്‍ക്കുന്നുണ്ട്. കൂട്ടുകാരുടെയും കുമാരേട്ടന്റെയും ശ്രമഫലമായി ക്രുവാലിട്ടി ഷോ വിജയിച്ചു പ്രശസ്തനായ പ്രവീണ്‍, അച്ഛന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ കാരണത്താല്‍ കൂട്ടുകാരില്‍ നിന്നുമകലുന്നു. ദഹിക്കുന്നില്ല. ആവേശം കൊള്ളിക്കാന്‍ ഉദ്ദേശിച്ചു പാടിയ ക്ലൈമാക്സ് ഗാനം, ജന ഗണ മന യ്ക്ക് നൃത്തം ചവിട്ടിയത് പോലെയായി. പക്ഷെ ആവേശത്തിന് യാതൊരു കുറവുമുണ്ടായില്ല. സംഗീതത്തിലും, ലിറിക്സിലും കുറച്ചു കൂടെ ശ്രദ്ധിക്കാമായിരുന്നു. ക്ലൈമാക്സ് പ്രവചിക്കാന്‍ തല ചൊറിയേണ്ട കാര്യമില്ല.

എങ്കിലും എല്ലാം ശരിയാവരുത്, എന്തെങ്കലും കുറവ് വേണം. അല്ലെങ്കില്‍ കണ്ണ് കിട്ടും. ഇനീം സമയമുണ്ടല്ലോ ചങ്ങായിക്ക്…

സ്നേഹത്തിന്റെ, ഹൃദയത്തിന്റെ ഭാഷയില്‍ ഒരു സിനിമ !

4 Responses to “നന്നായിട്ടുണ്ടെടാ ചങ്ങായീ…”


 1. 1 ronus jacob alappat സെപ്റ്റംബര്‍ 12, 2010 -ല്‍ 2:26 pm

  malayala cinemayil kure nalayi kanunanthu oru 10 pee idichidunna nayakan, allel kurutham ketta nayakan etra kurutham kettavanayalum premikkan kasulla oru nayika ellam kandu bore adichu, athu kondu thanne malarvadikku oru munthookkam malayala prekshakaril undu.
  pakshe 5 alu koodi oru club athinodu enikku yojippilla, oru arts club ayathu kondu enthu kondu athil sportsinte bagam ulpeduthiyilla ennu chodikkan enikku nyayavum illa

  pakshe kandu maranna kalichu valarnna oru clubinte nattinpurathe clubinte pala grihathuratha unarthunna resangalum pratheekshichu chenna njangal kure per nirasarayi ennulalthu satyam

  pakshe itharam cinemakal nalal thirakakdakaludeyum mannil thotta anubhavangalulla nayagantyum kadakalay varum ennathinte soochanayayi kanakkakkunnu

  pratheekshayode

 2. 2 sarath സെപ്റ്റംബര്‍ 12, 2010 -ല്‍ 3:13 pm

  നല്ല റിവ്യൂ പരയെടതെല്ലാം വിജയ്‌ ചേട്ടന്‍ പറഞ്ഞിടുന്ടെ കൊള്ളാം

 3. 3 vengara സെപ്റ്റംബര്‍ 12, 2010 -ല്‍ 4:37 pm

  നന്നായിട്ടുണ്ടെന്റെ ചങ്ങായീ……..


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: